സന്തോഷം നല്‍കാനും 'മൂഡ്' മാറ്റാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ സന്തോഷം നല്‍കാനും 'മൂഡ്' മാറ്റാനുമെല്ലാം സഹായകമാണ്. പ്രത്യേകിച്ച്, ദീര്‍ഘനേരത്തേക്ക് നീണ്ടുനില്‍ക്കുന്ന രീതിയില്‍ സന്തോഷം നല്‍കുന്നവ. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
സീസണല്‍ ഫ്രൂട്ട്‌സ്, ബെറികള്‍, പച്ചക്കറികളെല്ലാം ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കീടനാശിനി ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത ഫലങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഉചിതം.
രണ്ട്...
പാചകത്തിനുപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തില്‍ പൊതുവേ ഏവര്‍ക്കും പരാതിയാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അഭിപ്രായം. എന്നാല്‍ ആരോഗ്യകരമായ എണ്ണകളാണെങ്കില്‍ മിതമായ അളവിലുപയോഗിക്കുമ്പോള്‍ രീരത്തിന് നല്ലതാണ്. സന്തോഷം നല്‍കാനും ഇത് കാരണമാകുന്നു.
മൂന്ന്...
മിക്ക വീടുകളിലും ദിവസവും ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. ഉന്മേഷം പകരാനും പ്രോട്ടീന്‍ വര്‍ധിപ്പിക്കാനുമെല്ലാം സഹായകമായ ഭക്ഷണമാണ് മുട്ട. ഇത് സന്തോഷം പകരാനും സഹായകമായ ഭക്ഷണമാണ്.
നാല്...
ഗ്ലൈസമിക് സൂചിക വര്‍ധിച്ച ഭക്ഷണം കഴിക്കുമ്പോള്‍ മയക്കവും ഉന്മേഷക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണെങ്കില്‍ അവ സന്തോഷം പകരാന്‍ സഹായകമാണ്.
അഞ്ച്...
പെട്ടെന്ന് തന്നെ 'മൂഡ്' മാറ്റാനും സന്തോഷം നിദാനം ചെയ്യാനും സഹായകമായൊരു ഭക്ഷണമാണ് ഡാര്‍ക് ചേക്ലേറ്റ്. സന്തോഷം നല്‍കുന്ന ഹോര്‍മോണായ 'സെറട്ടോണിന്‍' കൂട്ടാന്‍ 'ഡാര്‍ക് ചോക്ലേറ്റ്' സഹായകമാണ്.